തിരുവനന്തപുരം: കോവിഡ്‌ ബാധിച്ചു വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക്‌ ആരോഗ്യ വകുപ്പ്‌ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു പുതിയ നിര്‍ദേശങ്ങള്‍.
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയാല്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലിരിക്കുകയും രോഗലക്ഷണങ്ങളുണ്ടായാല്‍ വൈദ്യസഹായം തേടുകയും ചെയ്യണം.
മൂന്നു ദിവസം തുടര്‍ച്ചയായി കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസോച്‌ഛാസത്തിനുള്ള ബുദ്ധിമുട്ട്‌, നെഞ്ചില്‍ വേദനയും മര്‍ദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക, കടുത്ത ക്ഷീണവും പേശീവേദനയും അനുഭവപ്പെടുക, ശരീരത്തില്‍ ഓക്‌സിന്‍ അളവ്‌ കുറയുക തുടങ്ങിയവയില്‍ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.
രോഗം സ്‌ഥിരീകരിച്ച്‌ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളില്‍നിന്നു അകലം പാലിക്കണം. വായൂ സഞ്ചാരമുള്ള മുറിയിലാകണം കഴിയേണ്ടത്‌. എപ്പോഴും എന്‍95 മാസ്‌കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം.

ധാരാളം പാനീയം കുടിക്കുകയും വിശ്രമിക്കുകയും വേണം. കൈകള്‍ ഇടയ്‌ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും സാനിറ്റൈസ്‌ ചെയ്യുകയും വേണം.
പാത്രങ്ങള്‍ ഉള്‍പ്പെടെ വ്യക്‌തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്‌തുക്കള്‍ ആരുമായും പങ്കുവയ്‌ക്കരുത്‌.
ഓക്‌സിജന്‍ അളവ്‌, ശരീര ഊഷ്‌മാവ്‌ എന്നിവ കൃത്യമായി നിരീക്ഷിക്കണം.
കോവിഡ്‌ പോസിറ്റിവായി ചുരുങ്ങിയത്‌ ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്‌താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം. ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞതിനു ശേഷം വീണ്ടും കോവിഡ്‌ പരിശോധന ആവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here