കൊച്ചി : നടി അക്രമണകേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റ് തടയണമെന്ന നടൻ ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിശധമായ വാദം ആവശ്യമായതിനാലാണ് ഹർജി നാളത്തേക്ക് മാറ്റുന്നതെന്നാണ് കോടതി അറിിട്ടത്. നാളെ രാവിലെ 10. 10ന് ഹർജി പരിഗണിക്കും. കേസിൽ വാദം കേൾക്കുന്നതിനായി പ്രത്യേക സിറ്റിംഗാണ് നാളെ നടക്കുക.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടൻ ദീലീപിനെതിരെ കേസെടുത്തത്. ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഇത് മുന്നാം തവണയാണ് മാറ്റിവെക്കുന്നത്. ബാലടന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ വിശദവിവരണങ്ങൾ കോടതിക്ക് കൈമാറണമെന്നായിരുന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടത്.
നടിയെ ക്വട്ടേഷൻ പ്രകാരം പൾസർ സുനിയുടെ നേതതൃത്വത്തിലുള്ള പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികപീഢനത്തിന് ഇരയാക്കുകയും ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നതാണ് കേസ്. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പൊലീസ് കേസെടുക്കുയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മലയാള സിനിമയെ ഞെട്ടിച്ച സംഭവമായിരുന്നു നടി പീഢനകേസിൽ നടൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തൽ.
കേസ് അസാധാരണമായതാണെന്നും ദിലീപിന്റെ ക്വട്ടേഷൻ പ്രകാരമാണ് കൃത്യം നടത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇതുസംബന്ധിച്ച് കോടതിയിൽ നൽകിയ രേഖകളിലും പ്രോസിക്യൂഷൻ ദിലീപിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 302 വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തതോടെ ദിലീപ് വീണ്ടും കുരുക്കിലാവുകയാണ്.
ഇതിനിടയിൽ പൾസർ സുനിയുടെ അമ്മ.ുടെ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. കേസിൽ ദിലീപിന്റെ സുഹൃത്തായ ശരത് വി നായരുടെ പങ്കാണ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here