കൊച്ചി : ലോകപൈതൃകപട്ടികയിൽ ഇടം നേടിയ നഗരമാണ് നമ്മുടെ കൊച്ചി. എന്നാൽ കൊച്ചി നഗരം എന്തുകൊണ്ടാണ് ഇത്രയേറെ ശുചിത്വമില്ലാത്ത നഗരമായി മാറിയത്. ഇതൊരു വലിയ ചോദ്യമാണ്. ഈ ചോദ്യത്തിന് മുന്നിൽ അധികൃതർ മൗനം പാലിക്കുകയാണ് പതിവ്. ലോകനിലവാരത്തിലേക്ക് മാറ്റാവുന്ന നഗരമാണ് കൊച്ചിയെന്ന് ഫൊക്കാന മുൻ പ്രസിഡന്റും കേരളാ ടൈംസ്
മാനേജിംഗ് എഡിറ്ററുമായ പോൾ കറുകപ്പള്ളി അഭിപ്രായപ്പെട്ടു. ഫൊക്കാന  കൊച്ചി മേയറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത ആലോചനാ യോഗത്തിലാണ് കൊച്ചി നഗരം നേരിടുന്ന പ്രശ്‌നങ്ങളും പ്രശ്‌ന പരിഹാരവും നിർദ്ദേശിച്ചത്.
നഗരത്തിലെ പ്രധാനയിടങ്ങളിലെ കയ്യേറ്റവും, വൃത്തിഹീനമായ ഇടങ്ങളും, അനധികൃത പാർക്കിംഗും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതായും ഇത്തരം പ്രശ്‌നങ്ങൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരമുണ്ടാക്കണമെന്നും  പോൾ കറുകപ്പള്ളി യോഗത്തിൽ മേയറോട് ആവശ്യപ്പെട്ടു.

കൊച്ചിയുടെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് മറൈൻ ഡ്രൈവ് നൽകുന്നത്. എന്നാൽ റോഡും പരിസരവും വാക്കവേ പോലും അനധികൃതമായി വാഹനങ്ങൾപാർക്കു ചെയ്യുന്നതുമൂലവും, തെരുവുകച്ചവടക്കാർ കയ്യടക്കിയതുമൂലവും കാൽനടയാത്രപോലും പറ്റാത്ത അവസ്ഥയിലാണ്.
ലോകം മാറിയപ്പോഴും പഴഞ്ചൻ രീതിയിലാണ് ക്ലീംഗ് ജോലികൾ നടക്കുന്നത്. ചൂലുകൊണ്ട് യാത്രികരുടെ മുഖത്തേക്ക് പൊടിയിച്ചുകയറ്റുന്ന രീതിയിൽ നിന്നും മാറണം. അതിനാവശ്യമായ ആധുനിക യന്ത്രങ്ങൾ ഫൊക്കാന വിതരണം ചെയ്യാമെന്നും, റോഡിന്റെയും വാക്ക് വേയുടെയും സംരക്ഷണം ആവശ്യമെങ്കിൽ ഫൊക്കാന ഏറ്റെടുക്കാമെന്നും പോൾ കറുകപ്പള്ളിയുടെ നിർദ്ദേശം മേയർ സ്വാഗതം ചെയ്തു.

മറൈൻ ഡ്രൈവിനെയും ഫോർട്ട്‌കൊച്ചിയെയും ആധുനികരീതിയിൽ മാറ്റിയെടുത്താൽ അത് കേരളത്തിന്റെ വിനോദ സഞ്ചാര ചരിത്രത്തിൽ വലിയൊരു നാഴികകല്ലായിമാറും, വിദേശ മലയാളികളുടെ അടുത്ത തലമുറയ്ക്ക്  കേരളം സുന്ദരമായിരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ പുതുതലമുറ ആഗ്രഹിക്കുന്ന നിലയിലേക്ക് കൊച്ചിക്കുപോലും മാറാൻ കഴിയുന്നില്ലെന്ന്  അശാസ്ത്രീയമായ ക്ലീനിംഗും വെയിസ്റ്റ് മാനേജ്മെന്റും കാരണം മറൈൻ ഡ്രൈവിൽ പ്രഭാത സവാരിക്കാർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും ഫൊക്കാന പ്രതിനിധികൾ മേയറുമായുള്ള ചർച്ചയിൽ ബോധ്യപ്പെടുത്തി.


 ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നഗരമായി കൊച്ചിനഗരത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് മേയറെന്ന നിലയിൽ തന്റെ ശ്രമമെന്ന്  ചർച്ചയിൽ കൊച്ചി മേയർ അഡ്വ അനിൽകുമാർ പറഞ്ഞു. ഫൊക്കാന   മേയർ കൊച്ചിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെകുറിച്ച് വ്യക്തമാക്കിയത്. കൊച്ചി കേവലം ഒരു പട്ടണം മാത്രമല്ലെന്നും നിരവധി വിദേശ സഞ്ചാരികൾ സന്ദർശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രംകൂടിയാണ്. അതിനാൽ നഗരത്തെ വൃത്തിയായി സൂക്ഷിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. വിവിധ സോണുകളാക്കി കൊച്ചി നഗരത്തെ വൃത്തിയായി സൂക്ഷിക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലെ പ്രധാന സോണുകളിൽ ചെടികൾ നട്ട് സുന്ദരമാക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കും, വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കൊച്ചിയെ ക്ലീൻ സിറ്റിയാക്കാനുള്ള പദ്ധതിക്ക്  വിദേശ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടേതടക്കം സഹകരണം ഉണ്ടാവണമെന്നും മേയർ പറഞ്ഞു.

ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള നഗരമാണ് കൊച്ചി. ഗാന്ധിജി കൊച്ചിയിൽ വന്നിറങ്ങിയ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, തിരു-കൊച്ചി സംസ്ഥാനത്തിന്റെ നിയമസഭാ മന്ദിരമായിരുന്ന ലോ കോളജ് കെട്ടിടം, മഹാരാജാസിന്റെ കെട്ടിടം, തുടങ്ങിയ പൈതൃക നിർമ്മിതികളെ ഒരു സോണാക്കിയായിരിക്കും പരിരക്ഷിക്കുക. കൊച്ചിയിലേക്ക് എത്തുന്ന വിദേശീയരും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിൽ മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ  ലോകനിരവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മേയർ പറഞ്ഞു.

കൊച്ചിയെ ക്ലീൻ സിറ്റിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഫൊക്കാനയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് പ്രതിനിധി സംഘം അറിയിച്ചു. ഫൊക്കാന മുൻ പ്രസിഡന്റും ‘കേരളാ ടൈംസ് ‘ മാനേജിംഗ് എഡിറ്ററുമായ പോൾ കറുകപ്പള്ളി, ഫൊക്കാന കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ജി മത്തായി, തോമസ് ,
മുൻ നഗരസഭാ ടൗൺപ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഇ എം സുനിൽ , ഡോ സി സാമുവൽ (ഹ്യൂമൺറൈറ്റസ് ഫോറം ജന.സെക്രട്ടറി , പ്രേംജിത്ത്ലാൽ  എന്നിവരും ഫൊക്കാന വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.  


 

LEAVE A REPLY

Please enter your comment!
Please enter your name here