തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് സ്ഥരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുളള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വകറന്റൈനില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദേശിച്ചു.

മൂന്നാം തരംഗത്തില്‍ വ്യത്യസതമായ പ്രതിരോധതന്ത്രമാണ് കേരളം പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 15-17 വയസ്സ് പ്രായമുളള കുട്ടികള്‍ക്ക് 70 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 വയസിനു മുകളിലുളളവര്‍ക്ക് ഒന്നാം ഡോസ് നൂറ് ശതമാനവും രണ്ടാം ഡോസ് 84 ശതമാനത്തിലേറെയും കൊടുത്തു. ബൂസ്റ്റര്‍ ഡോസ് ഇതുവരെ 5,05,291 ഡോസുകള്‍ കൊടുത്തതായും മന്ത്രി പറഞ്ഞു.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ ആശുപത്രികളില്‍ പോവേണ്ടതില്ല. പൊതുജനങ്ങള്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here