തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്. തൻറെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ആത്മകഥയിൽ എഴുതിയെങ്കിൽ അത് മോശമാണ്. ശിവശങ്കർ തൻറെ ജീവിതത്തിൻറെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിൻറെ നിർദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകൾ ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ശിവശങ്കറിൻറെ ആത്മകഥ വായിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സ്വപ്ന പറഞ്ഞു.

യു എ ഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം.  അതിനാൽ ജോലി മാറാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സ്‌പെയ്‌സ് പാർക്കിൽ ജോലി നേടിയതും ശിവശങ്കറിൻറെ നിർദ്ദേശ പ്രകാരമാണ്. ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്നും സ്വപ്ന പറഞ്ഞു. സ്‌പെയ്‌സ് പാർക്കിൽ ജോലി നേടാൻ ശുപാർശ ചെയ്തത് ശിവശങ്കറാണ്. എൻറെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്രി കണ്ടെന്നും സ്വപ്ന വ്യക്തമാക്കി. താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്ന് കരുതിയില്ലെന്നും തൻറെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീൻ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. താൻ മാത്രം നല്ലത് എന്ന് വരുത്താൻ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. തന്നെ ചൂഷണം ചെയ്തു. താൻ ഇരയാണെന്നു സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു.

എൻ ഐ എയെ കൊ്ണ്ടുവന്നതും എന്നെ കുരുക്കിയതും എം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു. കസ്റ്റംസ് തടഞ്ഞുവച്ച കാര്യം ശിവശങ്കരന് അറിയാമായിരുന്നു. ഒരു സ്ത്രീ മാത്രം വിചാരിച്ചാൽ ഇവിടേക്ക് സ്വർണം ഇറക്കാൻ പറ്റുമോ എന്നായിരുന്നു സ്വപ്‌നയുടെ ചോദ്യം.
ശിവശങ്കറുമായി അടുപ്പത്തിലായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്‌പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് പ്രൈസ് വാട്ടർ കൂപ്പർ എന്ന കമ്പനിയുമായി നേരിട്ട് ഒരു ബന്ധവുമില്ലായിരുന്നു.

അദ്ദേഹത്തെ പോലെ മുതിർന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോൺ കൊടുത്ത് ചതിക്കാൻ മാത്രം സ്വപ്ന സുരേഷ് എന്ന താൻ വളർന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കിൽ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താൻ താത്പര്യപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. എന്നെക്കുറിച്ചുള്ള ഭാഗങ്ങൾ അദ്ദേഹത്തിന് എഴുതാതിരിക്കമായിരുന്നു. സത്യം തന്നെ കുറേയുണ്ടല്ലോ, അതൊക്കെ എഴുതാമായിരുന്നല്ലോ. എന്ത് നേടാനാണ് ശിവശങ്കർ എന്റെ തലയിൽ കുറ്റം ഏൽപ്പിക്കുന്നത്. എല്ലാം കോടതിയുടെ പരിഗണനയിൽ ഉള്ള കാര്യമല്ലേ. എല്ലാറ്റിന്റെയും മാസ്റ്റർ ബ്രെയിൻ ശിവശങ്കറായിരുന്നു. ഞാൻ ജയിലിൽ പോയതിനു ശേഷവും ഇപ്പോഴും കേരളത്തിൽ സ്വർണക്കടത്ത് നടക്കുന്നുണ്ടല്ലോ, അതിലൊന്നും എൻ ഐ എ അന്വേഷണം നടക്കുന്നില്ലല്ലോ.
ഐ ഫോൺ നൽകി ചതിച്ചു എന്നൊക്കെ പറയുന്നത് ശരിയല്ല.
ഐ-ഫോൺ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ട്. പേഴ്‌സണൽ കംപാനിയൻ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തിൽ. കിട്ടിയ സമ്മാനങ്ങളിൽ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. നമ്മൾ ഒഫിഷ്യലായും അൺ ഒഫിഷ്യലായും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. അതിനെല്ലാം തെളിവുണ്ട്. ശിവശങ്കർ വി ആർ എസ് എടുത്ത് ദുബൈയിൽ ജീവിക്കാൻ പ്ലാൻ ചെയ്തിരുന്നു. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു.

വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധ വിനു വി ജോണുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.  ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് അത് ക്ലോസ് ചെയ്യാമെന്ന് കരുതരുതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പലവട്ടം പോയിട്ടുണ്ടെന്നും സ്വപ്ന ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here