ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമർശനവുമായി ശശീ തരൂർ എം പി. കോൺഗ്രസിന് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്നും സംഘടനയെ നവീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് ആയിട്ടുള്ള അജണ്ടയും വീണ്ടും ഉറപ്പിക്കാനും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുന്നതിന് വേണ്ടി ജനങ്ങളെ പ്രചോദിപ്പിക്കുന്ന രീതിയിൽ കോൺഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു.
കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.
ഒരു കാര്യം വ്യക്തമാണ് — നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here