സോളാര്‍ ഷിക്കാര, എഫ്ആര്‍പി ബോട്ടായ സാല്‍മണ്‍ 21, ഫിഷിംഗ് jബോട്ടുകളിലെ വല വലിച്ചു കയറ്റുന്നതിന് ഉപയോഗിക്കാവുന്ന ബാറ്ററി വിഞ്ച്, 25,000 രൂപ മാത്രം വിലയുള്ള അലൂമിനിയം വഞ്ചി, സോളാര്‍ ബോട്ടുകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി 45-ഓളം സ്ഥാപനങ്ങള്‍ പങ്കെടുത്തു


കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ മൂന്നു ദിവസമായി നടന്ന നാലാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയ സമാപിച്ചു. സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജലകായികവിനോദ (വാട്ടര്‍സ്‌പോര്‍ട്‌സ്) ഉല്‍പ്പന്ന നിര്‍മാതാക്കള്‍, ഉപകരണങ്ങള്‍, മറ്റ് അനുബന്ധ സേവനദാതാക്കള്‍ തുടങ്ങി 45-ഓളം സ്ഥാപനങ്ങളാണ് ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഈ മേഖലയില്‍ നിന്നുള്ള 4000-ത്തിലേറെ ബിസിനസ് സന്ദര്‍ശകരാണ് മൂന്നു ദിവസത്തിനിടയില്‍ പ്രദര്‍ശനം കാണാനെത്തിയത്.

കൊച്ചി നെട്ടൂരിലുള്ള മാതാ മറൈന്‍സും ക്ലീന്‍ ടെക്‌നോളജി കമ്പനിയായ യെസെന്‍ സസ്റ്റെയ്‌നും സഹകരിച്ച് വികസിപ്പിച്ചെടുത്ത സോളാര്‍ ഷിക്കാര, മുംബൈയിലുള്ള എസ്എച്ച്എം ഷിപ്പ്‌കെയര്‍ മേളയുടെ ഭാഗമായി വിപണിയിലിറക്കിയ വൈ-380 6 എം എന്ന എഫ്ആര്‍പി ബോട്ടായ സാല്‍മണ്‍ 21, ജോര്‍ജ് മെയ്‌ജോ ഇന്‍ഡസ്ട്രീസ് വിപണനം ചെയ്യുന്ന ഫിഷിംഗ് ബോട്ടുകളിലെ വല വലിച്ചു കയറ്റുന്നതിന് ഉപയോഗിക്കാവുന്ന ബാറ്ററി വിഞ്ച്, കേലാചന്ദ്ര എന്‍ജിനീയേഴ്‌സിന്റെ 25,000 രൂപ മാത്രം വിലയുള്ള അലൂമിനിയം വഞ്ചി, ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍കോം ഇന്റര്‍നാഷനല്‍ മേളയില്‍ അവതരിപ്പിച്ച വിപ്ലവകരമായ ഹൈബ്രിഡ് ഡീസല്‍-ഇലക്ട്രിക് ബോട്ട് പ്രൊപ്പല്‍ഷന്‍ സിസ്റ്റം, രാജ്യത്തെ ആദ്യത്തെ സീറോ-എമിഷന്‍ ഫെറിയില്‍ ഉപയോഗിക്കുന്ന ആദിത്യ 2017 എന്ന സോളാര്‍ ബോട്ടിലൂടെ പ്രശസ്തമായ നവാള്‍ട്ട് അവതരിപ്പിച്ച സോളാര്‍ ബോട്ടുകള്‍, നവ്‌നിത് മറൈന്റെ സ്റ്റാളിലുള്ള മാന്റ് 5 എന്ന വാട്ടര്‍ സൈക്ക്ള്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും മേളയെ ആകര്‍ഷകമാക്കി.

കെ-ബിപ്, കെഎംആര്‍എല്‍, കെഎംബി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഐഡബ്ല്യുഎഐ, നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഎംയു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും മേളയ്ക്കുണ്ടായിരുന്നു. ഈ മേഖലയിലെ 25 കേരളീയ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്‍ഡസ്ട്രി പവലിയനും കെ-ബിപിന്റെ കീഴില്‍ മേളയിലുണ്ട്.

മേളയുടെ ഭാഗമായി ആദ്യ രണ്ടു ദിനങ്ങളിലായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ്, കൊച്ചിന്‍ ഷിപ്പ യാര്‍ഡ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടു്തത വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ പങ്കെടുത്ത സെമിനാറുകളും നടന്നു. കേരളത്തിലെ ചെറുതുറമുഖങ്ങളും മറീനകളും, ജലഗതാഗതം, സാന്‍ഡ് വിച്ച് സാങ്കേതികവിദ്യയും ഇന്‍ഫ്യൂഷന്‍ പ്രോസസ്സും, ഇലക്ട്രിക് ബോട്ടുകള്‍, മറൈന്‍ വിദ്യാഭ്യാസം ഇന്ത്യയില്‍, മത്സ്യബന്ധന ബോട്ടുകളിലെ പുതിയ പ്രവണതകള്‍, സോളാര്‍ ഫെറിയുടെ ഡിസൈന്‍, ഉള്‍നാടന്‍ വെസലുകളുടെ രൂപകല്‍പ്പന തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടന്നത.്

കഴിഞ്ഞ 14 വര്‍ഷമായി ഫുഡ്‌ടെക് കേരള, ഹോട്ടല്‍ടെക് തുടങ്ങി വിവിധ ബി2ബി പ്രദര്‍ശനങ്ങള്‍ നടത്തിവരുന്ന കൊച്ചി ആസ്ഥാനമായ ക്രൂസ് എക്‌സപോസാണ് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ സംഘാടകര്‍. ഇക്കാലത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഫഷനല്‍ പ്രദര്‍ശന സംഘാടക സ്ഥാപനമായി കമ്പനി വളര്‍ന്നിട്ടുണ്ട്.


ഫോട്ടോ 1 – ഇന്നലെ കൊച്ചിയില്‍ സമാപിച്ച ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ സ്റ്റാളുകളില്‍ നിന്ന്

ഫോട്ടോ 2 – കൊച്ചിയിലെ മാതാ മറൈന്‍സും യെസെന്‍ സസ്‌റ്റെയ്‌നും അവതരിപ്പിച്ച സോളാര്‍ ഷിക്കാര


വിവരങ്ങള്‍ക്ക്

Organisers:
CRUZ EXPOS
Chingam, K. P. Vallon Road
Kadavanthra, Kochi – 682 020. India
Mob: 88933 04450
E-mail: joseph@cruzexpos.comevent@cruzexpos.com

LEAVE A REPLY

Please enter your comment!
Please enter your name here