കണ്ണൂർ: സിൽവർ ലൈൻ വിഷയത്തിൽ പ്രതികരണവുമായി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് സി പി എമ്മിൽ മറ്റ് ഭിന്നതകൾ ഒന്നും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഇടയിൽ ഭിന്നതകൾ ഉണ്ടെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.

 
 

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ലക്ഷ്യമെന്നും അനാവശ്യമായ രീതിയിൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കേരള സിൽവർ ലൈൻ പദ്ധതി നടപ്പാക്കണം എന്നതാണ് സി പി എമ്മിന്റെ ആഗ്രഹം എന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള വ്യക്തമാക്കി.

ഈ പദ്ധതി സംബന്ധിച്ച് സി പി എമ്മിന് ഉളളിൽ അഭിപ്രായ ഭിന്നതകൾ ഇല്ല. സീതാറാം യെച്ചൂരിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും തനിക്കും ഇതിൽ ഒരേ നിലപാടാണെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതിക അനുമതിയും ആവശ്യമാണ്. നിലവിൽ സാമൂഹിക ആഘാത പഠനം നടക്കുന്നുണ്ട്. ഈ പഠനത്തിയിൽ സി പി എമ്മിന് ശുഭ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി എം രാഷ്ട്രീയ പ്രമേയത്തിലെ മറ്റു കാര്യങ്ങളിൽ എല്ലാം പ്രതിനിധികൾക്ക് യോജിപ്പാണുള്ളത്. ഹിന്ദു രാഷ്ട്രം ആക്കാനാണ് ആണ് ബി ജെ പിയുടെ ശ്രമം. ഇത്തരം കാര്യങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ആരെല്ലാം എന്തെല്ലാം നയമാണ് എടുക്കുന്നത് എന്നതാണ് പ്രധാനം എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇടത് പാർട്ടികളുടെ പ്രധാന ലക്ഷ്യം എന്നത് ബി ജെ പിയെ പരാജയപ്പെടുകയാണെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി ജെ പിയെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇതിന് വേണ്ടി ഇടത് മുന്നണി ഐക്യം ശക്തിപ്പെടുത്തും. ഇതിന് പുറമേ വിശാലമായ രീതിയിൽ മതേതര സഖ്യം രൂപപ്പെടുത്തും എന്നും യെച്ചൂരി വ്യക്തമാക്കി. കണ്ണൂരിലെ സി പി എം പാർട്ടി കോൺഗ്രസ് വേദിയിലായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.

 

ഹിന്ദുത്വ ശക്തികളെ പൂർണമായും നേരിടുന്നതിലേക്ക് വേണ്ടി വിട്ട് വീഴ്ച ഉണ്ടാകാത്ത മതേതര നിലപാടാണ് വേണ്ടത്. ഹിന്ദുത്വ ശക്തികളുടെ വെല്ലുവിളി മറി കടക്കുവാൻ മതേതരത്തിലൂടെ മാത്രമെ കഴിയൂ. ഇത് മുന്നിൽ കണ്ട് മതേതര പാർട്ടികൾ എല്ലാം പരമാവധി ഒന്നിച്ച് നിന്ന് കൈകോർക്കണം. സി പി എം ഒരിക്കലും ബി ജെ പിയുമായി സന്ധി ചെയ്തിട്ടില്ല. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയതലത്തിൽ വിശാലമായ രീതിയിൽ സഖ്യം ഉണ്ടാകില്ല എന്നും യെച്ചൂരി വ്യക്തമാക്കി.

ഇത്തരത്തിലുള്ള മതേതര വിശാല സഖ്യത്തിനുള്ളിൽ കോൺഗ്രസ് വേണമെന്നോ വേണ്ടെന്നോ താൻ പറഞ്ഞിട്ടില്ല. മതേതരത്വം സംരക്ഷിക്കുന്നതിനുവേണ്ടി ആണ് സെമിനാർ സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും കോൺഗ്രസ് എത്താൻ കൂട്ടാക്കിയില്ല. ഇത്തരക്കാരെ മതേതരത്വത്തിന് വേണ്ടി പോരാടാൻ ഞാൻ എങ്ങിനെ ക്ഷണിക്കും എന്നും യെച്ചൂരി ചോദിച്ചിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here