സജീവ രാഷ്ടീയം (Active Politics) ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് മുന്‍ എംഎല്‍എയും സിപിഎം (CPM) നേതാവുമായ ജെയിംസ് മാത്യു (James Mathew). വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  ജില്ലാ ഘടകത്തിൽ തുടരണമെന്ന പാർട്ടി നിർദേശം നല്‍കിയെങ്കിലും ജെയിംസ് മാത്യു ഇത് അംഗീകരിക്കാന്‍ തയറായില്ല. ഇന്ന് രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ  കാണും.

സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലയിലെ  നേതാക്കളിൽ പ്രധാനിയാണ് ജെയിംസ് മാത്യു. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയിൽ തുടരുന്നില്ല എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പാർട്ടി ഒഴിവാക്കിയിരുന്നു.

എസ്എഫ്‌ഐയുടെ സംസ്ഥാന- അഖിലേന്ത്യ തലങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിയാണ് ജെയിംസ് മാത്യു. ഇരിക്കൂറിൽ നിന്ന് 1987, 2006 വർഷങ്ങളിൽ മത്സരിച്ച ജെയിംസ് മാത്യു  തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് 2011 ലും 2016 ലും നിയമസഭയിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here