സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല എന്ന വാദം ശ്രീധരന്‍ ആവര്‍ത്തിച്ചു. എംബാങ്ക്‌മെന്റ് സ്ഥിരതയുള്ളതല്ലെന്നും പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 
 
 

കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദം പ്രഹസനം മാത്രമായിരുന്നെന്ന് മെട്രോമാന്‍ കുറ്റപ്പെടുത്തി. അലോക് വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ പാനലില്‍ നിന്ന് പിന്മാറരുതായിരുന്നു. സംവാദത്തില്‍ പങ്കെടുത്ത് എതിര്‍ വാദങ്ങള്‍ അവതരിപ്പിക്കണമായിരുന്നെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

സംവാദത്തില്‍ പ്രധാനപ്പെട്ട രണ്ട് പേര്‍ പങ്കെടുക്കുന്നില്ല. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതില്‍ അസ്വാഭാവികതയില്ല. സില്‍വര്‍ലൈന്‍ സംവാദത്തില്‍ അവര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചത്. ഒരു ഭാഗം മാത്രമേ സര്‍ക്കാരിന് കേള്‍ക്കാന്‍ താത്പര്യമുള്ളു. സംവാദം കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാകില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

കെ റെയിലിന് കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെന്നും ഈ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. പ്രീ ഇന്‍വസ്റ്റ്മെന്റ് നടപടികള്‍ക്കുള്ള അംഗീകാരം മാത്രമാണുള്ളത്. ഇന്നത്തെ നിലയില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാകില്ലെന്നും കേന്ദ്രം അതിന് അനുമതി നല്‍കില്ലെന്നും ഇ.ശ്രീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here