ന്യൂ ഡൽഹി : തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാനിടയായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി ഏകാംഗ കമ്മീഷനെ നിയമിച്ചു. റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനാണ് കമ്മീഷന്റെ ചുമതല. ഫ്‌ളാറ്റ് നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ തീരുമാനം. ജസ്റ്റിസ് നാഗരാജു അധ്യക്ഷനായുള്ള ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

ഫ്‌ളാറ്റിന്റെ നിർമ്മാണ ഘട്ടത്തിൽ മരട് പഞ്ചായത്തായിരുന്നു. പിന്നീട് നഗരസഭയാക്കപ്പെട്ടുവെങ്കിലും പഞ്ചായത്തായിരുന്ന ഘട്ടത്തിൽ തീരദേശ നിയമം പാലിച്ചില്ലെന്നായിരുന്നു കേസ്.   കോടതി നിയോഗിച്ച അന്വേഷണ സംഘം നാല് ഫ്‌ളാറ്റുകൾ തീരദേശ നിയമം പൂർണമായും ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2020 ജനുവരി 11 ന് നാല് ഫ്‌ളാറ്റ് സമുച്ഛയങ്ങൾ പൊളിച്ചുമാറ്റിയത്.

നിരവധി നിയമ പോരാട്ടങ്ങളുടെ അവസാനമാണ് മരടിലെ വിവാദ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ പൊളിച്ചുമാറ്റിയത്. ദേശീതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സുപ്രിംകോടതി വിധിയായിരുന്നു മരട് ഫ്‌ളാറ്റ് പൊളിച്ചുമാറ്റിയ സംഭവം. സുപ്രിംകോടതി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ് അവസാന വിധി പ്രഖ്യാപിച്ചത്.
അൽഫാ, ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം, ഹോളി ഫെയിത്ത് എന്നീ ഫ്‌ളാറ്റുകളാണ് രണ്ട് വർഷം മുൻപ് പൊളിച്ചുമാറ്റിയത്.

മരട് പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ ദേവസി, പഞ്ചായത്ത് സെക്രട്ടറിയടക്കം എട്ടുപേർ പ്രതികളായി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നുവെങ്കിലും തുടർ നടപടികൾക്ക് വേഗത കുറയുകയായിരുന്നു.


 

LEAVE A REPLY

Please enter your comment!
Please enter your name here