വോട്ട് ചോദിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് സൂപ്പര്‍ താരം മമ്മൂട്ടിയെ കാണാനെത്തി. ഹൈബി ഈഡന് എംപിക്കൊപ്പമാണ് ഉമ എത്തിയത്. എളംകുളത്തെ വീട്ടിലെത്തിയ ഉമയെ കൈകൂപ്പി താരം സ്വീകരിച്ചു. ചലച്ചിത്രതാരം രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സികെഎസ് സ്കൂളിലായിരുന്നു മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് രേഖപ്പെടുത്തിയത്.