സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന. തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിൽ നടന്ന പരിശോധനകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടിസ് നൽകി. ( kerala hotels get food safety notice )

 
 

തിരുവനന്തപുരം കല്ലറയിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. ബേക്കറികളിലും ഹോട്ടലുകളിലും കോഴിക്കടകളിലും നടത്തിയ പരിശോധനയിൽ പഴകിയ മാംസം പിടികൂടി. ശനിയാഴ്ച കല്ലറയിൽ നിന്ന് മീൻ വാങ്ങി കഴിച്ച 4 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആലപ്പുഴ ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി. ആലപ്പുഴയിൽ ഒരു ഹോട്ടലും ഒരു ഹരിപ്പാട് തട്ടുകടയും അടപ്പിച്ചു. കണ്ണൂർ നഗരത്തിൽ എ ഡിവിഷൻ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വയനാട് കൽപ്പറ്റയിലും ഹോട്ടലുകളിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന. കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ ആറു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. പരിശോധനകൾ കർശനമായി തുടരാനാണ് വിവിധ വകുപ്പുകളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here