തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം ജില്ലയിലും ഓറഞ്ച് അലർട്ടുണ്ട്.

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നാളെ വരെ കേരള‍തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനം നിരോധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് അറിയിച്ചു. മിന്ന‍ലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ മിന്ന‍ൽ സാധ്യത കൂടുതലാണ്.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിക്കാൻ റവന്യു വകുപ്പിനു നിർദേശം ലഭിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ പരിധി വിട്ടുപോകാൻ പാടുള്ള‍തല്ലെന്നും അടിയന്തര ഘട്ടങ്ങളിൽ ഉദ്യോഗസ്ഥരുടെ ലഭ്യത കലക്ടർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here