കൊച്ചി: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരത്ത് പോയിട്ട് ഇവർക്ക് ആർക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോ എന്നും മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.

സർക്കാരിൻറെ കൈയിൽ പണമില്ലാതെ മന്ത്രിമാർ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണെന്നാണ് വി ഡി സതീശന്റെ ചോദ്യം. സിൽവർലൈൻ ജിപിഎസ് സർവെയും എതിർക്കുമെന്നും സർവെയുമായി മണ്ണിലിറങ്ങാൻ ഇനി സർക്കാരിന് പറ്റില്ലെന്ന് വിഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു അതേസമയം സർവെ രീതി മാത്രമാണ് മാറുന്നതെന്നും പദ്ധതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും വ്യക്തമാക്കുകയാണ് സിപിഎമ്മും സർക്കാരും

സമരത്തിന്റെ ആദ്യഘട്ടം ജയിച്ചെന്ന പ്രഖ്യാപനത്തോടെയാണ് പ്രതിപക്ഷം സിൽവർ ലൈൻ കല്ലിടൽ നിർത്തിയ സർക്കാർ നടപടിയെ ഏറ്റെടുത്തത്. സർവെ പ്രഹസനമെന്നും കല്ലിടൽ നിർത്തിയതിൽ സർക്കാരിൽ ഭിന്നാഭിപ്രായം ഉണ്ടെന്നും ആരോപിക്കുന്ന പ്രതിപക്ഷം സർവെയുമായി മുന്നോട്ട് പോകാൻ വെല്ലുവിളിക്കുകയും ചെയ്തു.

എന്നാൽ പദ്ധതിയിൽ നിന്ന് ഒരു ഘട്ടത്തിലും പിൻമാറില്ലെന്ന് തീർത്ത് പറയുകയാണ് സിപിഎമ്മും സർക്കാരും. സർവെ രീതി മാത്രമാണ് മാറുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. നഷ്ടപരിഹാരം കൂട്ടണമെങ്കിൽ അതടക്കം ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നാണ് സർക്കാര് നിലപാട്.  ഒരാൾക്ക് പോലും വിഷമമുണ്ടാക്കി പദ്ധതി നടപ്പാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ 
സർവെയും തുടർ നടപടികളും ആലോചിച്ച് വരുന്നേ ഉള്ളു എന്ന് കെ റെയിൽ അധികൃതർ പറഞ്ഞു. അതേസമയം കല്ലിടലുമായി  ബന്ധപ്പെട്ട് സംഘർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കില്ലെന്നാണ് പൊലീസ് നിലപാട്.. അറസ്റ്റ് അടക്കം നടപടികളിലേക്കൊന്നും ഉടനില്ല പക്ഷെ കുറ്റപത്രം സമർപ്പിക്കും.

 
 
 

LEAVE A REPLY

Please enter your comment!
Please enter your name here