ഓയൂര്‍: പൂയപ്പള്ളിയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂയപ്പള്ളി ഒട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പൂയപ്പള്ളി മേലൂട്ട് വീട്ടില്‍ ബിജുവിനെയാണ് (56) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജുവിന്റെ ഭാര്യ അന്നമ്മയാണ് (52) മരിച്ചത്. അന്നമ്മയെ ബിജു പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. കഴിഞ്ഞ 10ന് വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ കൊല്ലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിജു കുടുങ്ങിയത്,

ശരീരം മുഴുവന്‍ കത്തി ചികിത്സയില്‍ കഴിയുമ്ബോഴും, തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റ് മുമ്ബാകെ അന്നമ്മ നല്‍കിയത് കൈയബദ്ധം എന്ന മൊഴി ആയിരുന്നു. അന്നമ്മയുടേത് മരണമൊഴി ആയിരുന്നെങ്കിലും, ആശുപത്രിയില്‍ പരിചരിക്കാനെത്തിയ സഹോദരിമാരോട് ബിജു തന്നെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ബന്ധുക്കള്‍ പരാതിപ്പെടാനുണ്ടായ കാരണം.

സംഭവ ദിവസം അന്നമ്മയും ബിജുവും കൊല്ലം ക്ഷേമനിധി ഓഫീസില്‍ പോയിരുന്നു. തിരിച്ച്‌ വന്നപ്പോള്‍ മഴ പെയ്തിരുന്നു. അന്നമ്മയുടെ കാലില്‍ നിന്ന് ചവിട്ടുപടിയില്‍ ചെളി പറ്റി. ഇത് തുടച്ചുകളയാന്‍ ബിജു ആവശ്യപ്പെട്ടു. നല്ല ക്ഷീണമുണ്ട്,​ കുറച്ച്‌ നേരം കിടന്നിട്ട് ചെളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു. എന്നാല്‍, ബിജു വഴക്കുണ്ടാക്കി. ബിജു ഓട്ടോയെടുത്ത് ടൗണില്‍ പോയി, പെട്രോള്‍ വാങ്ങി തിരിച്ചുവന്നു. അന്നമ്മ കിടക്കുകയായിരുന്നു. അന്നമ്മയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. ചോദ്യം ചെയ്യലില്‍ ബിജു ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ബിജു പെട്രോള്‍ വാങ്ങി പോയതായി പമ്ബ് ജീവനക്കാരനും മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here