തിരുവനന്തപുരം: സമരമെന്ന പേരിൽ വിമാനത്തിനകത്ത് പോലും മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നതായി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കും. പാര്‍ട്ടി സുരക്ഷ ഏറ്റെടുത്താല്‍ ആര്‍ക്കും തടയാനാകില്ല. ഒറ്റയാളും അടുക്കില്ലെന്ന് ഉറപ്പാക്കും. മുഖ്യമന്ത്രിക്ക് എതിരെ സമരം ചെയ്യുന്നത് മഹാത്മാഗാന്ധിയെ വധിച്ചവരാണെന്നും കോടിയേരി പറഞ്ഞു

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തടഞ്ഞിരുന്നു.ഇന്ന് വൈകുന്നേരമാണ് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതിനാൽ ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here