വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോളുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ”കുട്ടികളേ, നിങ്ങള് പൊളിയാണ്…എല്ലാവർക്കും അഭിനന്ദനങ്ങൾ! ട്രോളാനൊന്നും ഞാനില്ല, എല്ലാവർക്കും സുഖമല്ലേ…!” എന്നിങ്ങനെയാണ് ​അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്…

കഴിഞ്ഞ വർഷവും എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ സമൂഹ മാധ്യമത്തിൽ പ്രതികരണവുമായി അബ്ദുറബ്ബ് ​എത്തിയിരുന്നു. ”വിജയശതമാനം കൂടുന്നത് മന്ത്രിയുടെ കഴിവുകേടല്ല, മറിച്ച് വിദ്യാര്‍ഥികളുടെ മിടുക്കാണെന്ന് ഇപ്പോൾ മനസ്സിലായോ” എന്നായിരുന്നു ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ വിജയശതമാനം കൂടിയതിന്റെ പേരിൽ സി.പി.എം സൈബർ പോരാളികൾ അദ്ദേഹത്തെ ട്രോളിയിരുന്നു. 99.26 ശതമാനമാണ് ഇത്തവണ എസ്.എസ്.എൽ.സി വിജയശതമാനം.

LEAVE A REPLY

Please enter your comment!
Please enter your name here