കല്പറ്റ: കല്പറ്റയിലെ തന്റെ എം.പി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ കുട്ടികളോട് ക്ഷമിച്ചിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. അവര്‍ കുട്ടികളാണ്. അവര്‍ ചെയ്തത് ശരിയായ കാര്യമല്ല. അവടേത് അപക്വമായ നടപടിയാണ്. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. പ്രത്യാകഘാതം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അവരോട് വിരോധമില്ല. ഇത് തന്റേ മാത്രം ഓഫീസല്ല, വയനാട്ടിലെ ജനങ്ങളുടേതാണ്. അതിന്റേതായ വിഷമം മാത്രമേയുള്ളു. സംഭവം നിര്‍ഭാഗ്യകരമാണെന്നും രാഹുല്‍ പറഞ്ഞു. ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസ് തകര്‍ക്കപ്പെട്ട നിലയില്‍ തന്നെയാണ് കിടക്കുന്നത്. കേസ് നടക്കുന്നതിനാലും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച ശേഷവും ഓഫീസ് നന്നാക്കിയാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

തകര്‍ന്നുകിടന്ന ഷട്ടറിനുള്ളില്‍ കൂടി ഓഫീസിനുള്ളില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഓഫീസിനുള്ളിലെ അനിഷ്ട സംഭവങ്ങള്‍ നോക്കികണ്ടു. ഈ സമയവും രാഹുലിന്റെ കസേരയില്‍ എസ്എഫ്‌ഐകാര്‍ സ്ഥാപിച്ച വാഴയുണ്ടായിരുന്നു. സമീപത്തുള്ള കസേരയില്‍ ഇരുന്ന രാഹുല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.

വൈകിട്ട് കലക്ടറേറ്റില്‍ നടക്കുന്ന ദിശ യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. എം.പി ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകവും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here