തിരുവനന്തപുരം :  വനമഹോത്സവം 2022-ന്റെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ നിയമസഭാങ്കണത്തിൽ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ, റെയിഞ്ച് തലത്തിൽ വൃക്ഷവത്ക്കരണം, വനവത്ക്കരണം, പ്രത്യേക ആവാസവ്യവസ്ഥാ പരിപോഷണം, പരിസ്ഥിതി ശുചീകരണം എന്നിങ്ങനെ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക നില മെച്ചപ്പെടുത്തുന്നതിനായുള്ള നിരവധി പരിപാടികളാണ് ഈ വർഷത്തെ വനമഹോത്സവത്തോടനുബന്ധിച്ച് വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ബെന്നിച്ചൻ തോമസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ്,  പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നോയൽ തോമസ്,  പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ്കുമാർ, നിയമസഭാ സെക്രട്ടറി  ഇൻ ചാർജ്ജ് കവിത ഉണ്ണിത്താൻ, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്. അരുൺ എന്നിവർ പങ്കെടുത്തു.

ജൂവനമഹോത്സവ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജൂലൈ ഏഴിന് വൈകിട്ട് ആറിന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here