വനിതാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായെന്ന ആരോപണത്തില്‍ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പ്രവര്‍ത്തകയില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സഹപ്രവര്‍ത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നല്‍കും. പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല. പരാതി ഉണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പ്പിക്കും.(shafi parambil says did not get any complaint related to rape)

‘യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പ്രവര്‍ത്തകയില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല. അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല. പരാതിക്കാരിക്ക് പൊലീസിനെ സമീപിക്കുന്നതിനോ യൂത്ത് കോൺഗ്രസ് ഘടകത്തിന് മുമ്പാകെ അങ്ങനെയൊരു പരാതിയുണ്ടെങ്കിൽ ഇന്നലെയോ, അതിന് മുന്നത്തെ ദിവസമോ, ഇന്നോ ഇനി നാളെയോ പരാതി ഉണ്ടെങ്കിൽ പറയുന്നതിന് തടസം സൃഷ്‌ടിക്കാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല. ഞങ്ങളുടെ സംഘടനയ്ക്ക് സ്വന്തമായി കോടതിയോ കമ്മീഷനുകളോ,സ്വന്തമായി പൊലീസോ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഏതെങ്കിലും ഉണ്ടായാൽ അനുഭവിച്ചോ എന്ന കാഴ്ചപ്പാടും ഇല്ല. അത്തരമൊരു പരാതി ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ പറയുന്ന സഹപ്രവർത്തകയ്ക്ക് ഉണ്ടെങ്കിൽ അത് നിർബന്ധമായും നിയമവും നടപടി ക്രമങ്ങളും പാലിച്ച് അത് പൊലീസിനെ ഏൽപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

കേരളത്തിലെ പൊതുജനങ്ങളുടെ മുമ്പാകെയും മാധ്യമങ്ങളുടെ മുമ്പാകെയും ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഇന്നലെ മാധ്യമങ്ങളിൽ വന്ന ബൈറ്റിൽ അവർ ഉന്നയിച്ച പരാതി പീഡന ശ്രമത്തിന്റേതല്ല. അത് അവിടെ നടന്ന സംഘടനാ വിരുദ്ധമായ അച്ചടക്ക ലംഘനത്തിന്റേതാണ് അതിൽ അയാളെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്നും പറയുന്നുമുണ്ട്. ഞാൻ പറയാത്തതും ഉദേശിക്കാത്തതുമായ കാര്യങ്ങളാണ് പുറത്ത് വന്നതെന്ന് അവർ ഇന്നലെ യൂത്ത് കോൺഗ്രസിന് നൽകിയ കത്തിൽ പറയുന്നത്. അങ്ങനെ വാർത്തകൾ നൽകിയതിൽ സംഘടനയ്ക്ക് അകത്ത് ആർക്കെങ്കിലും ബോധപൂർവമായ പങ്ക് ഉണ്ടെങ്കിൽ അതിനെ സംബന്ധിച്ച് അന്വേഷണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് ‘- ഷാഫി പറമ്പില്‍ പറഞ്ഞു

അതേസമയം പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ച‍ര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തിൽ തനിക്ക് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here