ന്യൂഡല്‍ഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില (Gold Price in Kerala) കുറഞ്ഞു.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4670 രൂപയും പവന് 37,360 രൂപയുമായി. ചൊവ്വാഴ്ച സ്വര്‍ണവില ഗ്രാമിന് 120 രൂപ കുറഞ്ഞിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു.

ദേശീയതലത്തിലും സ്വര്‍ണവിലയില്‍ ബുധനാഴ്ച കുറവുണ്ടായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 46,800 രൂപയില്‍ നിന്ന് 10 രൂപ കുറഞ്ഞ് 46,790 രൂപയിലെത്തി. അതേസമയം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 51,054 രൂപയില്‍ നിന്ന് 51,050 രൂപയായി.

സ്‌പോട്ട് ഗോള്‍ഡ് 0.1% ഉയര്‍ന്ന് ഔണ്‍സിന് 1,727.89 ഡോളറിലെത്തി. യുഎസിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1,725.30 ഡോളറില്‍ തുടരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ വിവിധ നഗരങ്ങലില്‍ ഇന്നത്തെ സ്വര്‍ണവില (22 കാരറ്റ്)-

ചെന്നൈ: 46,690 രൂപ,

മുംബൈ: 46,790 രൂപ,

ഡല്‍ഹി: 46,790 രൂപ

കൊല്‍ക്കത്ത: 46,790 രൂപ

ബാംഗ്ലൂര്‍ : 46,840 രൂപ

ഹൈദരാബാദ്: 46,790 രൂപ

അഹമ്മദാബാദ്: 46,940 രൂപ

ജയ്പൂര്‍: 46,940 രൂപ

ലഖ്‌നൗ: 46,940 രൂപ

പട്‌ന: 46,870 രൂപ

ചണ്ഡീഗഡ്: 46,940 രൂപ

ഭുവനേശ്വര്‍ : 46,790 രൂപ

ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് സ്വര്‍ണ വില 10 ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 50,581 രൂപയിലെത്തി. കഴിഞ്ഞ വ്യാപാരത്തില്‍, മഞ്ഞ ലോഹത്തിന് 10 ഗ്രാമിന് 50,566 രൂപയായിരുന്നു. അതേസമയം വെള്ളി വില കിലോഗ്രാമിന് 56,768 രൂപയില്‍ നിന്ന് 648 രൂപ കുറഞ്ഞ് 56,120 രൂപയായി.

ഈ മാസത്തെ കേരളത്തിലെ സ്വര്‍ണവില പട്ടിക ഇതാ (പവന്):

ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
ജൂലൈ 2 – 38400 രൂപ, 38,200 രൂപ
ജൂലൈ 3 – 38,200 രൂപ
ജൂലൈ 4- 38,400 രൂപ
ജൂലൈ 5 – 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
ജൂലൈ 6- 38, 080 രൂപ
ജൂലൈ 7- 37,480 രൂപ
ജൂലൈ 8- 37,480 രൂപ
ജൂലൈ 9- 37,560 രൂപ
ജൂലൈ 10 – 37,560 രൂപ
ജൂലൈ 11- 37,560 രൂപ
ജൂലൈ 12- 37,440 രൂപ
ജൂലൈ 13- 37,360 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

ഒരു സമ്ബദ്‌വ്യവസ്ഥയിലെ എല്ലാ ചരക്കുകളുടെയും വില നിയന്ത്രിക്കുന്നത് ഡിമാന്‍ഡിന്റെയും സപ്ലൈയുടെയും നിയമങ്ങളാണ്. സ്വര്‍ണ്ണവും അക്കാര്യത്തില്‍ വ്യത്യസ്തമല്ല. സ്വര്‍ണത്തിന്റെ ആവശ്യം ഉയരുമ്ബോള്‍ വിലയും ഉയരും. ഈ പ്രതിഭാസം ഉത്സവങ്ങള്‍, വിവാഹ സീസണുകള്‍ എന്നീ സമയങ്ങളിലൊക്കെ കണ്ടുവരുന്നു. സ്വര്‍ണ്ണ നിക്ഷേപം ഇന്ത്യയില്‍ ഒരു ജനപ്രിയ ഓപ്ഷനാണ്. സ്വര്‍ണ്ണ നിക്ഷേപകരുടെ പാത തിരഞ്ഞെടുക്കുന്നതിനും മുന്‍പ് സ്വര്‍ണ്ണ വിലയെ ബാധിക്കുന്ന പ്രസക്തമായ എല്ലാ ഘടകങ്ങളും കണക്കിലെടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here