ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിന്റെ വിചാരണ കര്‍ണാടകയിലേക്കു മാറ്റാനുള്ള ഇ.ഡിയുടെ ആവശ്യത്തിനെതിരെ എം.ശിവശങ്കര്‍. ഇഡിയുടെ ഹര്‍ജിയിലെ ഉത്തരവിന് മുന്‍പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം.
ഇഡി നീക്കത്തിനെതിരെ ശിവശങ്കര്‍ സുപ്രീംകോടതിയിലാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനായി ഇ.ഡി. കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവരാണു സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍. ഇവരില്‍ ശിവശങ്കര്‍ ഉന്നത സര്‍ക്കാരുദ്യോഗസ്ഥനാണ്. കേസ് കേരളത്തില്‍ വിചാരണ ചെയ്താല്‍ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിക്കുമെന്ന ആശങ്കയാണ് ഇ.ഡി. ഉന്നയിക്കുന്നത്.

കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയായിരുന്നു ഇഡിയുടെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here