അമേരിക്കന്‍ കാര്‍ കെയറിംഗ് ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്സിന്റെ കേരളത്തിലെ രണ്ടാമത്തെ കാര്‍-കെയര്‍ സ്റ്റുഡിയോ പാലക്കാട് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സാജന്‍ മുരളി പുറവങ്കര ഉദ്ഘാടനം ചെയ്യുന്നു. ടര്‍ട്ല്‍ വാക്‌സ് ഡിജിഎം മാര്‍ക്കറ്റിംഗ് രജിത് രാജന്‍, 1ഡി ഓട്ടോ സ്പാ പാര്‍ട്ണര്‍മാരായ സത്യന്‍ മണ്ണാട്ടില്‍, പ്രശാന്ത് കാരമണ്ണ എന്നിവര്‍ സമീപം
2022ല്‍ത്തന്നെ കായംകുളം, കോഴിക്കോട്‌, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റുഡിയോകള്‍ തുറക്കും

ഏറ്റവും നൂതനവും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളും ലഭ്യം
 
പാലക്കാട്: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ കാര്‍ കെയറിംഗ് ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്‌സ് കേരളത്തിലെ രണ്ടാമത്തെ കാര്‍-കെയര്‍ സ്റ്റുഡിയോ പാലക്കാട് തുറന്നു. ടര്‍ട്ല്‍ വാക്‌സ് ഇന്ത്യയും 1ഡി ഓട്ടോ സ്പായും ചേര്‍ന്ന് പാലക്കാട് മേപ്പറമ്പ് കാവില്‍പ്പാടില്‍ തുറന്ന കോ-ബ്രാന്‍ഡഡ് കാര്‍-കെയര്‍ സ്റ്റുഡിയോ ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സാജന്‍ മുരളി പുറവങ്കര   ഉദ്ഘാടനം ചെയ്തു.
പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സഹായത്തോടെ അത്യാധുനിക ടര്‍ട്ല്‍ വാക്സ് ഡീറ്റെയ്ലിംഗ് ടെക്നോളജിയും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളുമാണ് ടര്‍ട്ല്‍ വാക്‌സിന്റെ കാര്‍-കെയര്‍ സ്റ്റുഡിയോകളില്‍ ലഭ്യമാവുക.

കഴിഞ്ഞ മൂന്നു വര്‍ഷമായി പാലക്കാട് നഗരത്തില്‍ കാര്‍ കെയര്‍, ഡീറ്റെയ്ലിംഗ് സേവനങ്ങള്‍ നല്‍കിവരുന്ന 1ഡി ഓട്ടോ സ്പായുമായി ടര്‍ട്ല്‍ വാക്‌സ് ചേരുന്നതോടെ ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ടര്‍ട്ല്‍ വാക്‌സിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ സെറാമിക്, ഗ്രാഫീന്‍ ശ്രേണിയിലെ സേവനങ്ങള്‍ ലഭ്യമാകും. ഒപ്പം കാര്‍ പേറ്റന്റ്-പെന്‍ഡിംഗ് ഗ്രാഫീന്‍ സാങ്കേതികവിദ്യയുള്ള ഹൈബ്രിഡ് സൊല്യൂഷന്‍സ്, ഹൈബ്രിഡ് സൊല്യൂഷന്‍സ് തുടങ്ങിയ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും പുതിയ കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭിക്കും.

പാലക്കാട്ടെ ഈ പുതിയ സ്റ്റുഡിയോയിലൂടെ വടക്കന്‍ കേരളത്തില്‍ ഉടനീളം മികച്ച കാര്‍ ഡീറ്റെയിലിംഗ് സേവനം നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സാജന്‍ മുരളി പുറവങ്കര പറഞ്ഞു. ടര്‍ട്ല്‍ വാക്‌സിനെ സംബന്ധിച്ചിടത്തോളം കേരളം ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ്. കൊച്ചിയിലാണ് കഴിഞ്ഞ വര്‍ഷം ടര്‍ട്ല്‍ വാക്‌സിന്റെ സംസ്ഥാനത്തെ ആദ്യ കാര്‍-കെയര്‍ സ്റ്റുഡിയോ തുറന്നത്. 2022ല്‍ത്തന്നെ കായംകുളം, കോഴിക്കോട്‌, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റുഡിയോകള്‍ തുറക്കുമെന്നും സാജന്‍ മുരളി പുറവങ്കര പറഞ്ഞു.

1ഡി ഓട്ടോ സ്പായുമായുള്ള പങ്കാളിത്തം ഈ മേഖലയില്‍ മികച്ച പരിചരണ സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കാന്‍ തങ്ങളെ പ്രാപ്തരാക്കുമെന്ന് ഉറപ്പുണ്ട്. രാജ്യമെമ്പാടുമുള്ള വിതരണശൃംഖലയുടെ വളര്‍ച്ച ഏറെ ്പ്രധാനമായാണ് ഞങ്ങള്‍ കാണുന്നത്. വരുംവര്‍ഷങ്ങളില്‍ രാജ്യത്തെ കൂടുതല്‍ രണ്ട്, മൂന്ന് തട്ടുകളിലുള്ള പട്ടണങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ സ്റ്റുഡിയോകള്‍ തുറക്കന്നത്, അദ്ദേഹം പറഞ്ഞു.


പുതിയ വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് മുന്‍പുള്ള ഏറ്റവും നൂതനമായ ഡീറ്റെയിലിംഗ് സേവനങ്ങള്‍ ടര്‍ട്ല്‍ വാക്‌സ് കാര്‍-കെയര്‍ സ്റ്റുഡിയോയുടെ സവിശേഷതയാണ്. വാഹനങ്ങളുടെ ബോഡി പെയിന്റിന് ഒരു തരത്തിലും ഹാനികരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പോറലുകള്‍, അങ്ങേയറ്റം അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയില്‍ നിന്ന് വാഹനങ്ങളെ സംരക്ഷിക്കുന്നതിനും ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നു.


ഓട്ടോമൊബീല്‍ മേഖലയേയും ഗുണനിലവാരത്തിനും സ്റ്റൈലിനും പേരു കേട്ട ഈ രംഗത്തെ ആഗോള ബ്രാന്‍ഡുകളെയും ആവേശത്തോടെ ഇഷ്ടപ്പെടുന്നവരാകയാല്‍ കാര്‍ കെയര്‍ മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്സ് ഇന്ത്യയുമായി സഹകരിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് 1ഡി ഓട്ടോ സ്പാ പാര്‍ട്ണര്‍മാരായ സത്യന്‍ മണ്ണാട്ടിലും പ്രശാന്ത് കാരമണ്ണയും പറഞ്ഞു.
ടര്‍ട്ല്‍ വാക്സിന്റെ കേരളത്തിലെ രണ്ടാമത്തെ കാര്‍ കെയര്‍ സ്റ്റുഡിയോ പാര്‍ട്ണറാകുന്നതിലൂടെ തങ്ങളുടെ ഉപയോഗക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനമെത്തിക്കുന്നതിനും ലോകോത്തര നിലവാരമുള്ള കാര്‍-കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.


സ്റ്റാന്‍ഡേര്‍ഡ് ഡീറ്റെയ്ലിംഗ് പ്രോസസ്സുകള്‍, പ്രീ-ക്ലീന്‍, സെറാമിക് കോട്ട് പ്രൊട്ടക്ഷന്‍ എന്നിവയും പെയിന്റ് കറക്ഷനുമുള്‍പ്പെടുന്ന സെറാമിക് കോട്ട് സംരക്ഷണം; ബേസിക് എക്സ്റ്റീരിയര്‍ വാഷ്, റിന്‍സ് ആന്‍ഡ് ഡ്രൈ, പെയിന്റ് കറക്ഷന്‍, ഹൈബ്രിഡ് വാഷ് & വെറ്റ് വാക്‌സ്, സെറാമിക് സ്‌പ്രേ കോട്ടിംഗ് എന്നിവ ഉള്‍പ്പെടുന്ന ഹൈബ്രിഡ് സെറാമിക് കോട്ടിംഗ് എന്നിവയുള്‍പ്പെടുന്ന
ഹൈബ്രിഡ് സെറാമിക്ക് കോട്ടിങ്; സ്മാര്‍ട്ട് ഷീല്‍ഡ് ടെക്നോളജി വിത്ത് പെയിന്റ് കറക്ഷന്‍. സൂപ്പര്‍ ഹാര്‍ഡ്-ഷെല്‍ ഷൈന്‍, ക്ലീന്‍ & ഷൈന്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള എക്സ്റ്റീരിയര്‍ റീസ്റ്റൊറേഷന്‍ ട്രീറ്റ്‌മെന്റ്; ബേസിക് ഇന്റീരിയര്‍ ക്ലീനിംഗിനുള്ള കാര്‍പ്പെറ്റ്‌സ് & അപ്‌ഹോള്‍സ്റ്ററി, റൂഫ് ക്ലീനിംഗ്, പ്ലാസ്റ്റിക് 0020 വിനൈല്‍, സീറ്റ്‌സ്, ലെതര്‍, AC വെന്റുകള്‍, എയര്‍ ഫ്രെഷനര്‍, ഡ്രസ്സിംഗ്, റബ്ബര്‍ ബീഡിംഗ്, സീറ്റ്‌ബെല്‍റ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ ഇന്റീരിയര്‍ ഡീറ്റെയിലിംഗ്; ഓഡര്‍ ട്രീറ്റ്‌മെന്റ് , ഹെഡ്ലൈറ്റ് ലെന്‍സ് റെസ്റ്റൊറേഷന്‍, മഴവെള്ളം തടയുന്ന കോട്ടിംഗ്, ട്രിമ്മിങ്, ക്രോം റെസ്റ്റോറേഷന്‍ തുടങ്ങിവയുള്‍പ്പെടുന്ന സ്‌പെഷ്യാലിറ്റി സേവനങ്ങള്‍; 45 മിനിറ്റില്‍ പൂര്‍ത്തിയാക്കുന്ന ക്ലീനിംഗ്, വാക്വമിങ് കോക്ക്പിറ്റ് ക്‌ളീനിങ് , പ്രീ-വാഷ്, റിന്‍സ്, അലോയ് വീല്‍സ് & ടയറുകള്‍ സ്‌പ്രെഡ്, റിന്‍സ്, ഡ്രൈ, ഗ്ലാസ് ക്ലീനിംഗ്, ടയര്‍ ഡ്രസ്സിംഗ് എന്നിവയാണ് കാര്‍-കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമായ പ്രധാന സേവനങ്ങള്‍.



ടര്‍ട്ല്‍-വാക്‌സ് കാര്‍-കെയര്‍ ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ ടോള്‍ ഫ്രീ നമ്പറായ 1 800 102 6155 വഴിയും ശാഖകള്‍ മുഖേനയും വാങ്ങാം.
 
കസ്റ്റമര്‍ കെയര്‍: customercareindia@turtlewax.com



ഒരു അംഗീകൃത റീട്ടെയിലര്‍ അല്ലെങ്കില്‍ വിതരണക്കാരനാകാന്‍, അല്ലെങ്കില്‍ OEM പങ്കാളിത്തങ്ങള്‍ക്കായി, ഞങ്ങളുടെ Turtle Wax കോര്‍പ്പറേറ്റ് ടീമിനെ ബന്ധപ്പെടാന്‍: indiatradeenquiry@turtlewax.com


ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന Turtle Wax ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റിനെക്കുറിച്ച് കൂടുതലറിയാന്‍ www.turtlewax.in സന്ദര്‍ശിക്കുക
 
 

LEAVE A REPLY

Please enter your comment!
Please enter your name here