ന്യൂഡൽഹി: രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് കേരളത്തിൽ നിന്നുള്ള മൂന്ന് എംപിമാർ ഉൾപ്പെടെ 19 പേർക്ക് സസ്പെൻഷൻ. എ എ റഹിം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്പെൻഡ് ചെയ്‌തത്. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ സസ്‌പെൻഡ് ചെയ്‌ത മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, ജ്യോതിമണി, രമ്യ ഹരിദാസ് എന്നിവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം നടത്തിയത്.

തുടർന്ന് ഇരുസഭകളും നിർത്തിവച്ചു. തൃണമൂൽ കോൺഗ്രസ് എംപിമാരായ സുഷ്‌മിത ദേവ്, ഡോ. ശാന്തനു സെൻ, ഡോള സെൻ എന്നിവർ, ഡിഎംകെ എംപി കനിമൊഴി എന്നിവരും സസ്‌പെൻഡ് ചെയ്‌തവരിൽ ഉൾപ്പെടുന്നു. സസ്‌പെൻഷൻ ഈ ആഴ്‌ച മുഴുവൻ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here