ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിനു മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തിൻറെ രജിസ്‌ട്രേഷൻ ഈ മാസം 20ന് ആരംഭിക്കും. ടീമുകൾക്ക് 25 വരെ ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യാം.

വിദ്യാർഥി, വിദ്യാർഥിനി (ജൂനിയർ, സീനിയർ വിഭാഗങ്ങൾ), ആറന്മുള ശൈലി പുരുഷവിഭാഗം, വെച്ചുപാട്ട് കുട്ടനാട് ശൈലി (വനിത, പുരുഷൻ) എന്നീ വിഭാഗങ്ങളാണ് മത്സരം.

വനിത, പുരുഷ വിഭാഗങ്ങളിലും വിദ്യാർഥി വിദ്യാർഥിനി വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകളെ വീതം മാത്രമേ പങ്കെടുപ്പിക്കൂ. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ ജൂനിയർ വിഭാഗത്തിലും ഹയർ സെക്കൻഡറി, കോളജ് തലങ്ങളിൽ പഠിക്കുന്നവരെ സീനിയർ വിഭാഗത്തിലുമാണ് പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here