സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി. കൊച്ചി ടെർമിനലിൽ നിന്നും ആവിശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു. ഇതോടെ മൂന്നിലൊന്ന് പമ്പുകൾ ഓരോ ദിനവും അടഞ്ഞ് കിടക്കുകയാണ്. റിഫൈനറിയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എച്ച്.പി.സി യുടെ വാദം.

സംസ്ഥാനത്ത് ആകെ അറുന്നൂറ്റി അമ്പതോളം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളാണ് ഉള്ളത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഈ പമ്പുകളിലേക്ക് ഇന്ധനം നൽകുന്നത് കൊച്ചിയിലെ ടെർമിനലിൽ നിന്നുമാണ്. ഒരു ദിവസം വേണ്ടത് 350 ലോഡ് മുതൽ 400 ലോഡ് വരെ ഇന്ധനം. എച്ച് പി സി ശരാശരി നൽകുന്നത് 250 മുതൽ 300 വരെ ലോഡുകൾ മാത്രവും . ദിവസവും നൂറ് ലോഡ് ഇന്ധനത്തിന്റെ കുറവ്.

റിഫൈനറിയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പമ്പുടമകൾക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം നൽകിയ മറുപടി. കേന്ദ്ര പെട്രോളിയം മന്ത്രി, കേരള മുഖ്യമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പമ്പ് ഉടമകൾ.

LEAVE A REPLY

Please enter your comment!
Please enter your name here