തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യന്‍ പര്യടനത്തിന് ഒരുങ്ങുന്നു. ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ശക്കാപ്പമാണ് യാത്ര. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ഫിന്‍ലാന്‍ഡ് നോര്‍വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്ന പര്യടനം 14 വരെ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസ മേഖലകയിലെ സഹകരണത്തിന് ഫിന്‍ലാന്‍ഡ് ക്ഷണിച്ചുവെന്നാണ് വിശദീകരണം.

ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. യാത്രയുടെ രൂപ രേഖ മൂന്നു ദിവസത്തിനകം തയ്യാറാകും. സംഘം ഒന്ന് മുതല്‍ നാല് വരെ ഫിന്‍ലാന്‍ഡില്‍ സന്ദര്‍ശിക്കും. വിദ്യാഭ്യാസ മാതൃക പഠിക്കും. കേരളത്തില്‍ പകര്‍ത്താന്‍ കഴിയുമോ എന്ന് പരിശോധിക്കും. നോക്കിയയുടെ പ്ലാന്റ് സന്ദര്‍ശിക്കും. നോര്‍വേയിലെ വിദ്യാഭ്യാസ മാതൃകയും പരിശോധിക്കും.

പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പാരീസിലേക്കാണ് യാത്ര. സെപ്തംബര്‍ 19ന് പാരീസിലേക്ക് പോകുന്ന മന്ത്രി, ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കും. ഈ മാസം 20 മുതല്‍ 23 വരെയാണ് ടൂറിസം മേള നടക്കുന്നത്. കേരളത്തിന്റെ പ്രാതിനിധ്യം മേളയില്‍ ഉണ്ടാകുമെന്നാണ് സൂചന.

അതിനിടെ, സഹകരണമന്ത്രി വി.എന്‍ വാസവനും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന. ഈ മാസം അവസാനമാണ് അദ്ദേഹം ബഹ്‌റിനിലേക്ക് പോകുന്നത്.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് ധനമന്ത്രി ആവര്‍ത്തിച്ചുപറയുമ്പോഴാണ് മന്ത്രിമാരുടെ പര്യടനം. എന്നാല്‍ യാത്രയെ ന്യായീകരിക്കുകയാണ് ഇപ്പോള്‍ ധനമന്ത്രി. വിദേശത്തുപോകുന്നത് നല്ലതാണ്. കേരളം അത്ര ദരിദ്രമായ രാജ്യമൊന്നുമല്ല. യാത്ര ചെയ്യുന്നത് നല്ലതാണെന്നാണ് അഭിപ്രായം. ഒമാനേക്കാള്‍ കൂടുതല്‍ ബെന്‍സു കാറുകള്‍ വാങ്ങിയ നാടാണ് കേരളം. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. കേരളം ഓവര്‍ ട്രാഫിറ്റിലേക്ക് പോകില്ലെന്നും മന്ത്രി ന്യായീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here