കോഴിക്കോട് :ടെക്സ്റ്റൈയിൽസ് ആന്റ് ഗാർമെന്റ്സ് എക്സ്പോർട്ടിങ് മേഖലയിൽ 2006 മുതൽ തിരുപ്പൂർ ആസ്ഥനമായി പ്രവർത്തിക്കുന്ന റെയ്ക്ക എക്സ്പോർട്ട് ഇന്ത്യയിൽ റിട്ടെയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ മാർസോ മിലാൻ പ്രീമിയർ ഇന്നർവിയർ ബ്രാന്റ് പുറത്തിറക്കി.

സരോവരം കെ പി എം ട്രൈപ്പന്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബ്രാന്റ് ലോഗോ ലോഞ്ചിങ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ യും വെബ് സൈറ്റ് ലോഞ്ച് ഡോ. എം കെ മുനീർ എം എൽ എ യും നിർവ്വഹിച്ചു.

നാനോ മൊഡാൽ ഫാബ്രിക്സ് ഉപയോഗിച്ച് നിർമ്മിച്ച പ്രിമിയർ ഇന്നർവിയർ മാർസോ മിലാൻ, ഈർപ്പ രഹിതമാക്കുന്നുവെന്ന സവിശേഷതയുണ്ടന്ന് ചടങ്ങിന് മുൻപായി നടത്തിയ വാർത്താ സമ്മേളനത്തിൽ റെയ്ക്കാ എക്സ്പോർട്സ് മാനേജിങ് ഡയറക്ടർ എൻ വി മുഹമ്മദ് തെയിസീർ പറഞ്ഞു. ജി സി സി രാജ്യങ്ങളിൽ ഏറെ പ്രശസ്തമായിരുന്ന ഇന്നർ വെയർ പുതിയ രൂപത്തിലും ഭാവത്തിലും കേരളത്തിലും എത്തുകയാണ്. ആദ്യ ഘട്ടത്തിൽ ഉത്തര കേരളത്തിലും തുടർന്ന് സംസ്ഥാനമൊന്നാകെ വിപണിയിലെത്തിക്കും. തുടക്കം പുരുഷന്മാരുടെ പിന്നീട് സ്ത്രീകളുടെയും കുട്ടികളുടെയും ഉൽപ്പന്നങ്ങൾ പുറത്തിക്കും. ഇന്നർ വെയറിന് ശേഷം ടീ ഷേർട്ട് ട്രാക്സ്യൂട്ട് എന്നിവയും വിപണിയിലെത്തിക്കും.
ഡയറക്ടർമാരായ എം കെ ഇബ്രാഹീം, പി പി ലിജാസ്, പി പി ലസിൻ, ജനറൽ മാനേജർ – പി. പ്രത്യുഷ് കുമാർ എന്നിവർ സംസാരിച്ചു.
ടെക്സ്റ്റയിൽസ് മേഖലയിൽ മുതിർന്ന സംരഭകരെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത വയലിനിസ്റ്റ് റിനീഷ് നാരായണന്റെ നേതൃത്വത്തിൽ
മ്യൂസിക് ഫ്യൂഷനും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here