ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങള്‍ വീണ്ടും കാണിച്ചു. എന്നാല്‍ ചില ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനില്‍കുമാറിന്റെ മൊഴി.

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയെന്ന കേസില്‍ കൂറുമാറ്റം തുടരുന്നു. 32ാം സാക്ഷി മനാഫ് ആണ് ഇന്ന് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം 17 ആയി.

മധുവിനെ അറിയില്ലെന്നും മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നുമാണ് മനാഫ് കോടതിയില്‍ മൊഴി നല്‍കിയത്. മുക്കാലിയിലെ ജീപ്പ് ഡ്രൈവറാണ് മനാഫ്.

അതേസമയം, ഇന്നലെ കൂറുമാറിയ വനംവകുപ്പ് വാച്ചറായ സുനില്‍കുമാര്‍ ഇന്നും മൊഴി ആവര്‍ത്തിച്ചു. മധുവിനെ അറിയില്ലെന്നും മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നുമാണ് മൊഴി. മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്യുന്നതിന് സമീപം സുനില്‍കുമാര്‍ നില്‍ക്കുന്ന ദൃശ്യം കോടതി കാണിച്ചപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നായിരുന്നു മറുപടി.

ഇതേതുടര്‍ന്ന് സുനില്‍കുമാറിന്റെ കാഴ്ച പരിശോധിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സുനില്‍കുമാറിന്റെ കാഴ്ചയ്ക്ക് പ്രശനമില്ലെന്നായിരുന്നു പരിശോധന റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇന്ന് വീണ്ടും കോടതിയില്‍ വിസ്തരിച്ചു. ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങള്‍ വീണ്ടും കാണിച്ചു. എന്നാല്‍ ചില ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനില്‍കുമാറിന്റെ മൊഴി.

കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമപരമല്ലെന്ന് പ്രതിഭാഗം ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here