കോഴിക്കോട് : കർഷക ക്ഷേമനിധി പെൻഷൻ ഓൺലൈനായും അപേക്ഷിക്കാം. അംഗമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ കർഷകർ ക്ഷേമനിധി ബോർഡിന്റെ http://kwth.kerala.gov.in എന്ന പോർട്ടൽ വഴിയാണ് നൽകേണ്ടത്.

ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയിൽ നിർദേശിക്കുന്ന രേഖകളും (കർഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാർഷിക അനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോസ്ഥന്റെ സാക്ഷ്യപത്രം ( കൃഷി ഓഫിസർ ഒഴികെ) വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷകന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീതോ ഭൂമി സംബന്ധിച്ച രേഖകളോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ) എന്നിവ അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷൻ ഫാസ് 100 രൂപ ഓൺലൈനായി അടക്കണമെന്നാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here