കൊച്ചി: പുറംകടലിൽ വൻ ലഹരിവേട്ട. കൊച്ചി തീരത്തുനിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ ഇറാനിയൻ ഉരുവിൽ നിന്ന് നാവികസേന ലഹരിമരുന്ന് പിടിച്ചെടുത്തു. 200 കിലോ ഹെറോയിനാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് നാവികസേന വൃത്തങ്ങൾ വ്യക്തമാക്കി.

ഉരുവിലുണ്ടായിരുന്ന ആറുപേരെ കസ്റ്റഡിയിലെടുത്തു. ഇറാൻ, പാകിസ്ഥാൻ പൗരൻമാരാണ് പിടിയിലായത്. ഉരു മഞ്ചേരിയിൽ എത്തിച്ചിരിക്കുകയാണ്. പിടിയിലായവരെയും ലഹരി വസ്തുക്കളും കോസ്റ്റൽ പൊലീസിന് കൈമാറുമെന്ന് നാവികസേന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here