തിരുവനന്തപുരം: പേ വിഷബാധയ്‌ക്കെതിരെ സഗസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്‌സിന്‍ ഗുണനിലവാരമുള്ളതാണെന്ന് പരിശോധനാ ഫലം. കേന്ദ്ര ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വാക്‌സിന്‍ സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട്. വാക്‌സിനും അതിനു മുന്‍പ് എടുക്കുന്ന ഇമ്മ്യുണോ ഗ്ലോബിനും സുരക്ഷിതമെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് ഈ വര്‍ഷം നായ കടിയേറ്റവരില്‍ വാക്‌സിന്‍ സ്വകീരിച്ചിട്ടും പേ വിഷബാധയില്‍ അഞ്ചു പേര്‍ മരിക്കാനിടയായ സംഭവത്തിലാണ് വാക്‌സിന്റെ ഗുണമേന്മയില്‍ സംശയം ഉയര്‍ന്നത്. ഇതോടെ വാക്‌സിന്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here