തിരുവനന്തപുരം : കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണറുടെ അസാധാരണ നീക്കം. ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചത്. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് അംഗങ്ങൾ വിട്ട് നിന്നതാണ് അസാധാരണ നടപടിക്ക് കാരണം. ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് കാണിച്ച് കേരള സർവകലാശാല വി.സിക്ക് ചാൻസലറായ ഗവർണർ കത്ത് നൽകി. പിൻവലിച്ചവരിൽ അഞ്ചുപേർ സിൻഡിക്കേറ്റ് അംഗങ്ങൾ കൂടിയാണ്.

 

വി.സി നിയമനത്തിനാി ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ തിീരുമാനിക്കാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. എന്നാൽ 91 അംഗങ്ങളുള്ള സെനറ്റിൽ വൈസ് ചാൻസലർ അടക്കം 13 പേർ മാത്രമാണ് പങ്കെടുത്തത്. ഗവർണർ നാമനിർദ്ദേശം ചെയ്യപ്പെട്ട 13 പേർ സെനറ്റിലുണ്ടെങ്കിലും രണ്ടുപേർ മാത്രമേ യോഗത്തിനെത്തിയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here