കൊച്ചി : മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്ക്. എസ്.എഫ്.ഐയുടെ 10 പ്രവർത്തകർക്കും ആറ് കെ.എസ്.യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമൽജിത്ത് കുറ്റിയാടി, കെ,​എസ്.യു നേതാവ് നിയാസ് റോബിൻസൺ എന്നിവരടക്കമുള്ളവർക്കാണി പരിക്കേറ്റത്. ഇന്നലെ തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

 

കോളേജിന് സമീപമുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലും സംഘർഷം നടന്നു. പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകരെ ജനറൽ ആശുപത്രിയിലും കെ.എസ്.യു പ്രവർത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടും. സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here