തിരുവനന്തപുരം: എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസി ചുമതല ഡോക്ടർ സീസ തോമസിന്. കെടിയു വിസി ചുമതലയ്ക്കായി അർഹത വഹിക്കുന്നവരുടെ സർക്കാർ നിർദേശിച്ച ലിസ്റ്റ് തള്ളിക്കൊണ്ടാണ് രാജ്ഭവൻ നടപടി സ്വീകരിച്ചത്. കേരള-ഗവർണർ സർക്കാർ പോരിന് ആക്കം കൂട്ടുന്ന നടപടിയിൽ, നിലവിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആയ ഡോക്ടർ സീസ തോമസിന് വിസി ചുമതല നൽകിക്കൊണ്ടുള്ള രാജ് ഭവൻ ഉത്തരവ് പുറത്ത് വന്നു.

 

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിസി ചുമതല നൽകുക എന്ന സർക്കാർ ശുപാർശ പാടെ അവഗണിച്ച് കൊണ്ടാണ് കേരള ഗവർണർ തന്റെ ചാൻസലർ അധികാരം വിനിയോഗിച്ച് നിയമന ഉത്തരവിറക്കിയത്. മുൻ കെടിയു വിസിയായിരുന്ന രാജശ്രീയെ അയോഗ്യത മൂലം സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഡോക്ടർ സീസ തോമസിന് പുതിയ വിസിയായി ചുമതല നൽകിക്കൊണ്ടുള്ള നടപടി രാജ്ഭവൻ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here