രാജസ്ഥാന്‍ സ്വദേശിയായ ആറു വയസ്സുള്ള ഗണേഷ് എന്ന കുട്ടി ചാരിനിന്നത്. കുട്ടിയെ ശിഹ്ഷാദ് തൊഴിച്ചത് കണ്ടുനിന്ന ചിലര്‍ ചോദ്യം ചെയ്തുവെങ്കിലും അയാള്‍ കാര്‍ എടുത്തുപോകുകയായിരുന്നു.

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് കുട്ടിയെ തൊഴിച്ചയാള്‍ അറസ്റ്റില്‍. പൊന്ന്യം പാലം സ്വദേശി മുഹമ്മദ് സ്വദേശി ശിഹ്ഷാദ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നഗരത്തില്‍ ഷോപ്പിംഗിനെത്തിയ യുവാവിന്റെ കാറിലാണ് രാജസ്ഥാന്‍ സ്വദേശിയായ ആറു വയസ്സുള്ള ഗണേഷ് എന്ന കുട്ടി ചാരിനിന്നത്. കുട്ടിയെ ശിഹ്ഷാദ് തൊഴിച്ചത് കണ്ടുനിന്ന ചിലര്‍ ചോദ്യം ചെയ്തുവെങ്കിലും അയാള്‍ കാര്‍ എടുത്തുപോകുകയായിരുന്നു.

കേരളത്തില്‍ ജോലിതേടിയെത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് ഗണേഷ്. തൊഴിയേറ്റ ബാലന്റെ നടുവിന് സാരമായ പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശിഹ്ഷാദിനെ ആദ്യം കസ്റ്റഡിയില്‍ എടുത്ത പോലീസ് വിട്ടയച്ചുവെന്ന ആരോപണവും ഉണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ വിവാദമാവുകയും ചെയ്തതോടെയാണ് എ.എസ.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം അറസ്റ്റു രേഖപ്പെടുത്തിയത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തതായിരുന്നു കാര്‍ എന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. പോലീസിനോട് വിശദീകരണം തേടുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

സംഭവം ഞെട്ടലുണ്ടാക്കിയെന്നും മനുഷ്യത്വം കടയില്‍ വാങ്ങാന്‍ കിട്ടില്ലെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇതിനോട് പ്രതികരിച്ചത്. ”
മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടല്‍ ഉണ്ടാക്കി. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്”- മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് യുവാവില്‍ നിന്ന് ഉണ്ടായതെന്നും സ്പീക്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here