ദുരന്ത കാലത്ത് ആളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നില്‍ക്കേണ്ടത്. എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.

കൊച്ചി : അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ ലോകായുക്ത കേസെടുത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു.

ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തേ ഈ വിഷയത്തില്‍ ലോകായുക്ത ഇടപെട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് അന്ന് ആരോഗ്യവകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കം കോടതിയെ സമീപിച്ചത്.

ദുരന്ത കാലത്ത് ആളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നില്‍ക്കേണ്ടത്. എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here