ചുരത്തിലെ ആറാം വളവില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ മൂന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ സൈഡിലേക്ക് മാറ്റി യാത്രക്കാരെ ഇറക്കി.

വയനാട്: വയനാട് ചുരത്തില്‍ ടെംപോ ട്രാവലറിന് തീപിടിച്ചു. രാവിലെ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വിനോദസഞ്ചാരികളുമായി പോയ വാഹനത്തിനാണ് തീപിടുത്തമുണ്ടായത്. 17 യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു.

ചുരത്തിലെ ആറാം വളവില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ മൂന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ സൈഡിലേക്ക് മാറ്റി യാത്രക്കാരെ ഇറക്കി. വൈകാതെ വാഹനത്തിലേക്ക് തീ പടര്‍ന്നു. കല്പറ്റയില്‍ നിന്നുള്ള അഗ്നിശമന സേന എത്തി തീയണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here