തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കി​ടെ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞ് വീ​ണ് പ​വി​ലി​യ​ന് സ​മീ​പ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന കാ​യി​ക​താ​ര​ത്തി​ന് പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം ശാ​ലേം എ​ച്ച്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി കെ.​പി. അ​ഫീ​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

കാ​യി​ക മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കു​വാ​നാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​വി​ലി​യ​നി​ൽ ഇ​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മേ​ൽ പൊ​ടു​ന്ന​നേ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. നെ​റ്റി​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം അഗ്നിരക്ഷാ സേനാംഗങ്ങൾ അപകടകരമായ രീതിയിൽ ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here