തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ബില്ല് നിയമസഭ പാസാക്കി. നിയമസഭയുടെ അധികാരം ഉപയോഗിച്ചുകൊണ്ടുള്ള എല്ലാ നടപടിക്രമങ്ങളും നിലവിൽ പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാൽ ഇതിനുള്ള നിയമസാദ്ധ്യത ലഭിക്കണമെങ്കിൽ ഗവർണർ ഒപ്പിടണം.

 

പ്രതിപക്ഷത്തിന്റെ രണ്ട് ഭേദഗതികൾ സർക്കാർ അംഗീകരിച്ചു. ചാൻസലർ നിയമനത്തിന് പ്രത്യേക സമിതി വേണം, ചാൻസലർ ഇല്ലാത്ത സമയങ്ങളിൽ ചാൻസലറും പ്രോ ചാൻസലറും ചേർന്ന് തീരുമാനിക്കുന്നയാൾക്ക് പകരം ചുമതല എന്നീ രണ്ട് പ്രതിപക്ഷ ഭേദഗതികളാണ് ഭരണപക്ഷം അംഗീകരിച്ചത്. ചാൻസലറെ നിയമിക്കുന്ന സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി. എന്നാൽ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി ആരെ നിയമിക്കണം എന്നതിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കത്തിലായി. ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചരിത്രം മാപ്പ് നൽകില്ലെന്ന് പ്രതിപക്ഷത്തോട് മന്ത്രി പി രാജീവ് പറഞ്ഞു. തുടർന്നാണ് നിയമസഭ ബില്ല് പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here