തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്ന ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ രാജ്ഭവന്‍െ റപരിഗണനയ്ക്ക അയച്ചില്ല. ബില്‍ നിയമകാര്യ സെക്രട്ടറി പരിശോധിച്ചുവരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസമാണ് സഭ ബില്‍ പാസാക്കിയത്.

എന്നാല്‍ ബില്‍ കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം തീരുമാനം എടുക്കാമെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ബില്‍ തനിക്ക് എതിക്കെതിരെയല്ല, ഒന്നും നിയമത്തിന് എതിരാകരുത്.
ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണ്. രാജ്ഭവന്റെ വാതിലുകള്‍ എന്നും തുറന്നുതന്നെയാണ് കിടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

അതേസമയം, മദ്യത്തിന് എക്‌സൈസ് തീരുവ കൂട്ടുന്ന ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here