ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് പണ്ട് മന്നം പറഞ്ഞിട്ടുണ്ട് അത് രാഷ്ട്രീയത്തില്‍ വന്നശേഷം ഇപ്പോള്‍ താന്‍ അനുഭവിക്കുകയാണെന്നും ശശി തരൂര്‍

പെരുന്ന: മന്നം ജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനവേദിയില്‍ ശശി തരൂര്‍ എം.പിയെ പുകഴ്ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശശി തരൂര്‍ എം.പി കേരളത്തിന്റെ വിശ്വ പൗരനാണെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അദ്ദേഹത്തെ മുന്‍പ് താന്‍ ഡല്‍ഹി നായരെന്ന് വിളിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയ സാഹചര്യത്തിലാണത്. എന്നാല്‍ ആ തെറ്റ് തിരുത്താനാണ് ഇന്നു പെരുന്നയിലേക്ക് വിളിച്ചത്. അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി നായരല്ല, വിശ്വ പൗരനാണ്. കേരള പുത്രനാണ്. മറ്റാരെയും ആ സ്ഥാനത്ത് കാണാനാവില്ല. ചടങ്ങിനെത്തിയതില്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.- ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് പണ്ട് മന്നം പറഞ്ഞിട്ടുണ്ട് അത് രാഷ്ട്രീയത്തില്‍ വന്നശേഷം ഇപ്പോള്‍ താന്‍ അനുഭവിക്കുകയാണെന്നും ശശി തരൂര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here