സന്നിധാനം: ശബരിമലയിൽ മാളികപ്പുറത്തിന് സമീപം കതിനപൊട്ടി അപകടം. കതിന നിറയ‌്ക്കുന്നതിനിടെയായിരുന്നു അപകടം. മാളികപ്പുറം ക്ഷേത്രത്തിന് പുറകിലാണ് സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റു. ജയകുമാർ, അമൽ, രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. മൂവരേയും സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here