തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തിന് മേല്‍ പുതിയ രീതി പരീക്ഷിക്കാന്‍ സര്‍ക്കാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഒഴിവുണ്ടായാല്‍ മാത്രം ജോലിയെന്നും ഇല്ലെങ്കില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഒഴിവ് പി.എസ്.സി.യ്ക്ക് അയയ്ക്കാനുമാണ് ആലോചന. ആശ്രിത നിയമനം കാത്ത് അനേകര്‍ ഇരിക്കുമ്പോള്‍ തീരുമാനത്തിന് ശക്തമായ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്.

ഓരോവകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് കണക്കാക്കിയാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗം ആലോചിക്കുന്നതെന്നാണ് വിവരം. ഇക്കാര്യം സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുകയാണ്. ജനുവരി 10 ന് ഓണ്‍ലൈനായിട്ടാകും യോഗം ചേരുക.

 

ജോലിയിലിരിക്കെ മരിച്ചവരുടെ ബന്ധുക്കളായ അനേകരാണ് സര്‍ക്കാരിലെ ഒഴിവുകള്‍ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് തങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ തടസ്സമാകുന്നതെന്നാണ് ആശ്രിത നിയമനം കാത്തിരിക്കുന്നവര്‍ പറയുന്നത്. ദിവസക്കൂലിക്ക് സ്വന്തബന്ധുക്കളെ ജോലിയില്‍ തിരുകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here