വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ നയിക്കുന്ന ധ്യാനത്തോടെയാണ് സിനഡിന് തുടക്കം. മൂന്നു ദിവസം സിനഡിനൊരുക്കമായി മെത്രാന്മാര്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിക്കും.

കൊച്ചി: സിറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പതിയൊന്നാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. ജനുവരി ആറിന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിനഡ് ആരംഭിക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ചേരുന്ന സിനഡില്‍ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്നു വിരമിച്ചവരുമായ 58 വൈദികമേലദ്ധ്യക്ഷന്‍മാര്‍ പങ്കെടുക്കും.

വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ നയിക്കുന്ന ധ്യാനത്തോടെയാണ് സിനഡിന് തുടക്കം. മൂന്നു ദിവസം സിനഡിനൊരുക്കമായി മെത്രാന്മാര്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിക്കും.

തിങ്കളാഴ്ച രാവിലെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദഘാടനം ചെയ്യും. ശനിയാഴ്ച സിനഡ് സമ്മേളനം സമാപിക്കുമെന്ന് മീഡിയ കമ്മീഷന്‍ പി. ആര്‍. ഒ. & സെക്രട്ടറി ഫാ. ആന്റണി വടക്കേകര വി. സി. പത്രക്കുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here