ഒത്തുതീര്‍പ്പില്‍ എത്തിയതോടെ സഭ പിരിഞ്ഞ കാര്യം സ്പീക്കര്‍ ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കും. വിജ്ഞാപനവുമിറക്കും. പതിനഞ്ചാം സഭയുടെ എട്ടാം സമ്മേളനം ഈ മാസം അവസാനമുണ്ടാകും. ആദ്യദിനം തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ തീയതി നിശ്ചയിക്കും.

തിരുവനന്തപുരം: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും അനുരഞ്ജനത്തിന്. സജി ചെറിയാന് വീണ്ടും മന്ത്രിസഭയില്‍ എത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് സര്‍ക്കാരും നിലപാടില്‍ അയവ് വരുത്തുന്നത്. നിയമസഭാ സമ്മേളനം പിരിഞ്ഞ കാര്യം ഗവര്‍ണറെ അറിയിക്കും. അടുത്ത സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമുണ്ടാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഒത്തുതീര്‍പ്പിലേക്ക് പോകാന്‍ സര്‍ക്കാരും തീരുമാനിച്ചത്.

ഒരു വര്‍ഷമായി സര്‍ക്കാരും ഗവര്‍ണറും പല വിഷയങ്ങളില്‍ തുറന്ന പോരിലേക്ക് എത്തിയിരുന്നു. പതിനഞ്ചാം സഭയുടെ ഏഴാം സമ്മേളനം ഡിസംബറില്‍ തുടങ്ങിയെങ്കിലും സഭ പിരിഞ്ഞതായി ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ബജറ്റ് അവതരണത്തിനായി സഭ ചേരാനായിരുന്നു തീരുമാനം.

 

ഒത്തുതീര്‍പ്പില്‍ എത്തിയതോടെ സഭ പിരിഞ്ഞ കാര്യം സ്പീക്കര്‍ ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കും. വിജ്ഞാപനവുമിറക്കും. പതിനഞ്ചാം സഭയുടെ എട്ടാം സമ്മേളനം ഈ മാസം അവസാനമുണ്ടാകും. ആദ്യദിനം തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ തീയതി നിശ്ചയിക്കും.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പല വിഷയങ്ങളിലും പരസ്യമായി ഏറ്റുമുട്ടുമ്പോഴും അതില്‍ ഇടപെടാത്ത പ്രതിപക്ഷം ഇരുവരും തമ്മിലുള്ള നാടകമാണെന്നും ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തുമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുകൂട്ടരും തമ്മിലുള്ള പോര് രൂക്ഷമാക്കിയത്.

അതേസമയം, സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ശിപാര്‍ശയില്‍ കടുത്ത വിയോജിപ്പോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ശിപാര്‍ശ തള്ളിക്കളയുന്നത് ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്ന നിയമോപദേശം കൂടി പരിഗണിച്ചാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here