നിലവിലെ സംസ്ഥാന സെക്രട്ടറിയായ എ.എ.അസീസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്തമാസം തന്നെ നേതൃമാറ്റം ഉണ്ടാകുമെന്നാണ് അറിയുന്നത്. മറ്റ് ഇടതുപക്ഷ പാർട്ടികളെപ്പോലെ ഭാരവാഹിത്വത്തിന് പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ശക്തമായ നിലപാടുകള്‍ പറയാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്

കൊല്ലം: ആര്‍ എസ് പി യില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. മുന്‍ മന്ത്രിയും ആര്‍എസ് പി നേതാവുമായ ഷിബുബേബി ജോണ്‍ സംസ്ഥാന സെക്രട്ടറി ആകുമെന്നാണ് അറിയാന്‍ കഴിയുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറിയായ എ.എ.അസീസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്തമാസം തന്നെ നേതൃമാറ്റം ഉണ്ടാകുമെന്നാണ് അറിയുന്നത്.

പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിലും മണ്ഡലം , ജില്ലാ സമ്മേളനങ്ങളിലും നേതൃമാറ്റത്തിന് ആവശ്യമുയർന്നിരുന്നു. നിലവിലെ നേതൃത്വത്തോട് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്തിയുണ്ട് . ഷിബു സംസ്ഥാന സെക്രട്ടറിയാകണമെന്നായിരുന്നു പാര്‍ട്ടിയുടെ പൊതുവികാരം. എന്നാല്‍ എഎ അസീസ് ഒരുതവണകൂടി സ്ഥാനത്ത് തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന് ഷിബു ബേബിജോൺ വ്യക്തമാക്കുകയും ചെയ്തു.

 

മറ്റ് ഇടതുപക്ഷ പാർട്ടികളെപ്പോലെ ഭാരവാഹിത്വത്തിന് പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ശക്തമായ നിലപാടുകള്‍ പറയാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട് . അതുകൊണ്ട് തന്നെ ഷിബു സംസ്ഥാന സെക്രട്ടറിയാകണമെന്നതാണ് പാര്‍ട്ടിയുടെ ​ഭൂരിപക്ഷ അഭിപ്രായം .

ആര്‍ എസ് പി പിളര്‍ന്ന് രണ്ടായിരുന്ന കാലത്ത് ആള്‍ എസ് പി (ബി) യുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബി ജോണ്‍ . അന്ന് യുഡിഎഫ് മന്ത്രി സഭയിലെ മന്ത്രിയായിരുന്നു അദ്ദേഹം. എല്‍ഡിഎഫില്‍ നിന്നും ആര്‍എസ്പിയെ യുഡിഎഫ് പാളയത്തില്‍ എത്തിച്ചതും തുടര്‍ന്ന് ഭിന്നിച്ചു നിന്ന ഇരു പാര്‍ട്ടികളേയും ഒന്നിപ്പിച്ചതും ഷിബുബേബി ജോണിന്റെ ഇട​പെടലുകളായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തെത്തുടർന്ന് ഷിബു സജീവ പാർട്ടിപ്രവർത്തനത്തിൽനിന്ന് വിട്ടുനില്‍കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ ആവശപ്രകാരം തീരുമാനം തിരുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here