തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ സർവീസിന് ഓടിക്കാതെ നിർത്തിയിട്ടിരിക്കുന്ന മുഴുവൻ ബസുകളും മറ്റന്നാൾ മുതൽ സർവീസിനിറക്കണമെന്ന് ഉത്തരവ്. ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടറാണ് എല്ലാ സോണൽ മേധാവികൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശമടങ്ങിയ കത്ത് നൽകിയത്. കൊവിഡ് കാലത്തിന് മുൻപ് പ്രതിദിനം 5700 സർവീസായിരുന്നെങ്കിൽ ഇപ്പോൾ കേവലം 4400 സർവീസുകളേ നിരത്തിലുള‌ളു.

ബസുകൾ ഓടിക്കാതെ പല യൂണി‌റ്റുകളിലും നിർത്തിയിട്ടിരിക്കുന്നതിനാലാണ് ഇത്തരത്തിൽ ഉത്തരവ്. ജീവനക്കാരില്ലാത്ത പക്ഷം ബദൽ ജീവനക്കാരെ ഏർപ്പെടുത്താനും സോണൽ മേധാവികൾക്ക് നിർദ്ദേശമുണ്ട്. അതേസമയം പൂർണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെഎസ്ആർടിസിയുടെ സ്വപ്നത്തിലേക്കായി കേന്ദ്ര സർക്കാർ രണ്ടു പദ്ധതികളിലൂടെ 1000 ഇലക്ട്രിക് ബസുകൾ നൽകുമെന്നാണ് വിവരം.ഇവയിൽ, ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവർ അടക്കം ലീസ് വ്യവസ്ഥയിൽ തരുന്നതാണ്. ഇവയ്‌ക്ക് വാടക കൊടുക്കണം. നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷൻ ഓഫ് സിറ്റി സർവീസ് സ്‌കീമിൽ ഉൾപ്പെടുത്തി ലഭിക്കുന്ന 250 ബസുകൾ സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here