തൃശൂര്‍: വടക്കാഞ്ചേരിയില്‍ കുണ്ടന്നൂരില്‍ വെടിക്കെട്ടു പുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്‌ഫോടനത്തില്‍ വെടിക്കെട്ട് പുര പൂര്‍ണമായും കത്തിനശിച്ചു.

വൈകിട്ട് അഞ്ച് മണിക്കായിരുന്നു സ്‌ഫോടനം നടന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. വടക്കാഞ്ചേരി നഗരത്തിൽ മാത്രമല്ല കുന്നംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. 20 കിമി പരിധിയിൽ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് റിപ്പോർട്ട്. ഓട്ടുപാറ, അത്താണി എന്നീ മേഖലകളിലും സെക്കന്റുകള്‍ നീണ്ട കുലുക്കമാണ് അനുഭവപ്പെട്ടത്.

 

കുണ്ടന്നൂർ സുന്ദരാക്ഷൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയ്ക്കാണ് തീ പിടിച്ചത്. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പേരിലുള്ള ലൈസൻസിലാണ് പടക്കപ്പുര പ്രവർത്തിച്ചിരുന്നത്. പാടശേഖരത്തിന് നടുവിലായാണ് പടക്കപ്പുര സ്ഥിതി ചെയ്യുന്നത്. 600 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനൽ ചില്ലുകളെല്ലാം തകർന്നിട്ടുണ്ട്. നിലവിൽ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here